VIDEO ഉപ്പയെ കണ്ടാല്‍ പോലീസല്ല, പട്ടാളം വന്നാലും ശരി; പ്രവാസികളുടെ മനസ്സുലച്ച് ഒരു വീഡിയോ

കൊച്ചി- പ്രവാസികള്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തെത്തുന്നതുവരെ ഒരേ ദിശയില്‍ നോക്കിനില്‍ക്കുന്ന ഉറ്റവരുടെ കാഴ്ചകള്‍ പതിവുള്ളതാണ്. വിമാനമിറങ്ങി എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ലേഗജ് കൂടി കിട്ടാന്‍ മണിക്കൂറുകളെടുത്താലും സ്വീകരിക്കാനെത്തിയവര്‍ അതേ നില്‍പ് തുടരും.
വരവേല്‍ക്കാന്‍ എത്തിയവര്‍ ഭാര്യയും മക്കളുമാണെങ്കില്‍ പറയുകയും വേണ്ട. ഇപ്പോള്‍ ഇതാ എയര്‍പോര്‍ട്ടില്‍ തോക്കുമേന്തി നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ വാപ്പയുടെ അടുത്തേക്ക് ഓടിപ്പോകുന്ന ഒരു കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൂടെ വന്നവരുടേയും സുരക്ഷാ ഉദ്യോഗസ്ഥന്റേയും കണ്ണുവെട്ടിച്ച് അവന്‍ ഒറ്റ ഓട്ടമാണ്. പലരും വിളിച്ചെങ്കിലും ആ കുതിപ്പ് വാപ്പയുടെ തൊട്ടടുത്താണ് അവസാനിച്ചത്. വാപ്പ അവനെ വാരിയെടുത്താണ് ട്രോളി തള്ളി പുറത്തേക്കു വരുന്നതാണ് വീഡിയോ.
മറു നാടുകളില്‍ ബാച്ചിലറായി താമസിക്കുന്ന പ്രവാസികള്‍ ഇത്തിരി സങ്കടത്തോടെയാകും ഈ വീഡിയോ കാണുന്നതും ഷെയര്‍ ചെയ്യുന്നതും. ഉപ്പയെ കണ്ടാല്‍ പോലീസല്ല, പട്ടാളം വന്നാലും ശരിയെന്ന അടിക്കുറിപ്പോടെയാണ് ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

 

Latest News