നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു

മലപ്പുറം- നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞ് വഴുതി കിണറ്റില്‍ വീണ് മരിച്ചു. 

പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ- മേലാറ്റൂര്‍ കളത്തുംപടിയന്‍ ശിഹാബുദ്ദീന്‍ ദമ്പതികളുടെ മകള്‍ ഏഴു മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.

കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോള്‍ ആക്രമിക്കാനെത്തിയ നായയില്‍ രക്ഷപ്പെടാന്‍ സമിയ്യ ഓടവെ കാല്‍ കല്ലില്‍ തടഞ്ഞ് കുഞ്ഞ് കയ്യില്‍ നിന്നും വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.  പോാലീസും അഗ്നിരക്ഷാ സേനയും എത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News