Sorry, you need to enable JavaScript to visit this website.

അവിഹിതത്തിനു നിര്‍ബന്ധിച്ചു; ഇരട്ടക്കൊല നടത്തിയ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ഇന്‍ഡോര്‍- അവിഹിത ബന്ധത്തിനു നിര്‍ബന്ധിച്ച ഹോട്ടലുടമയേയും കാമുകിയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഹോട്ടലുടമ രവി ഠാക്കൂര്‍ (42) കാമുകി സരിത ഠാക്കൂര്‍ (38) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  
മംമ്ത(32) നിതിന്‍ ഠാക്കൂര്‍(35) എന്നിവരാണ് അറസ്റ്റിലായത്. എയ്‌റോഡ്രോം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
സരിതയുടെ വീട്ടില്‍വെച്ചാമ് ഇരുവരെയും ദമ്പതിമാര്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങളില്ലാതെയാണ്  മൃതദേഹങ്ങള്‍ കണ്ടത്തിയതെന്നും പോലീസ് പറഞ്ഞു.  
സരിതയാണ് മംമ്തയെ രവിയ്ക്ക് പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലാകുകയും വിവാഹേതര ലൈംഗിക ബന്ധം ആരംഭിച്ചതായും അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അലോക് വര്‍മ്മ പറഞ്ഞു. മംമ്തയുടെ ഭര്‍ത്താവ് നിതിന്‍ ഠാക്കൂര്  വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി.
എന്നാല്‍ മംമ്തയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധം തുടരാന്‍ രവി ഠാക്കൂര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.  ഇതിനു പിന്നാലെയാണ് ദമ്പതിമാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
സരിതയുടെ വീട്ടിലെത്തിയ മംമ്ത നിതിനും ആദ്യം സരിതയെയാണ് കൊലപ്പെടുത്തിയത്. പിന്നീട് രവി ഠാക്കൂറിനെ വിളിച്ചുവരുത്തുകയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച വാളും കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News