തിരുവനന്തപുരം- വലിയ ദുരന്തമാണ് കേരളം നേരിടുന്നതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ഇതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തിലെ മിക്കവാറും വില്ലേജുകളില്‍ പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. കെ എസ് ഇ ബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുമാണ് കേരളത്തിലുള്ളത്. ഇവ എല്ലാം നിറഞ്ഞുകവിഞ്ഞു. പരമാവധി വെള്ളം നിറഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യമാണ്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






