നവകേരള സദസിൽ പരാതി നൽകാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

(അടിമാലി) ഇടുക്കി - നവകേരള സദസിൽ പരാതി നൽകാനെത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. അടിമാലിയിലാണ് സംഭവം. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. ചികിത്സാ സംബന്ധമായ ആവശ്യവുമായി നവകേരള സദസ്സിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News