'ദൗർഭാഗ്യകരം, ദുഃഖകരം'; സുപ്രിംകോടതി വിധിയിൽ തൃപ്തരല്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി - ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) ചെയർമാനുമായ ഗുലാം നബി ആസാദ് രംഗത്ത്. വിധി അങ്ങേയറ്റം ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രദേശത്തെ ജനങ്ങൾ വിധിയിൽ തൃപ്തരല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News