കൊച്ചി -മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ രംഗത്ത്. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. അത് സമരമാര്‍ഗം അല്ല. അത് ജനാധിപത്യ രീതി അല്ല. ഇനി അത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷൂ എറിഞ്ഞതിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തില്ല. സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ ഡി വൈ എഫ് ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഗുണ്ടകളെ പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി കൊണ്ട് പോകുകയാണ്. നവകേരള സദസിന്റെ സംരക്ഷണ ചുമതല ഗുണ്ടകളെ ഏല്‍പ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ അറസ്റ്റില്‍ ആയ സഹപ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് നിയമ സഹായം നല്‍കും. നവകേരള സദസ്സിനും അക്രമത്തിനും എതിരെ സമരം ശക്തമായി തുടരും. ആഭാസ യാത്ര ആണ് പിണറായി വിജയന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്. വെല്ലുവിളി കൊണ്ട് സമരം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.