പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി,  മധ്യവയസ്‌കന്‍ റിമാന്റില്‍  

വടകര - പതിനാറുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ണാന്റവിട അബൂബക്കറെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. മാഹിയില്‍ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി.പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest News