വെഞ്ഞാറമൂടില്‍ അപകടം,  ബേക്കറിയുടമ മരിച്ചു

വെഞ്ഞാറമൂട്-ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബേക്കറിയിലേയ്ക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചരിച്ചിരുന്ന കാര്‍ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ ആലിയോട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 
 

Latest News