ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടാന്‍ കാരണം  ഊരാളുങ്കല്‍ പിടിച്ചെടുക്കുമോ എന്ന ഭയം- കെ.എം. ഷാജി

കൊച്ചി- ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന സിപിഎം നേതാക്കളുടെ ഭയമാണ് ടി പി ചന്ദ്രശേഖന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മൂവാറ്റുപുഴയില്‍ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലാണ് ഷാജിയുടെ വെളിപ്പെടുത്തല്‍.
ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുത്താല്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനില്‍ നിന്ന് അന്വേഷണം മുകളിലേക്ക് പോയാല്‍ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനനില്‍ നിര്‍ത്താന്‍ ചില കളികളിലൂടെ സിപിഎമ്മിന് കഴിഞ്ഞുവെന്നു ഷാജി പറഞ്ഞു.

Latest News