തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ  ചത്ത നിലയില്‍ കണ്ടെത്തി

മുക്കം-തിരുവമ്പാടി മുത്തപ്പന്‍ പുഴയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുള്ളന്‍ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നിഗമനം.പുലിയുടെ ശരീരത്തില്‍ നിറയെ മുള്ളന്‍ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളന്‍ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്. അതേസമയം വയനാട്ടില്‍ യുവാവിനെ  വക വരുത്തിയ കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

Latest News