Sorry, you need to enable JavaScript to visit this website.

മാവോ സെതൂങ്ങിന്റെ ഒപ്പുള്ള മെനുകാര്‍ഡ് 2.75 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി

ബോസ്റ്റണ്‍- മുന്‍ ചൈനീസ് നേതാവ് മാവോ സെതൂങ്ങ് ഒപ്പിട്ട ഔദ്യോഗിക വിരുന്നിന്റെ മെനു കാര്‍ഡ് 275,000 ഡോളറിന് ലേലം ചെയ്തു. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ആര്‍ ലേലക്കമ്പനി, ബുധനാഴ്ച ലേലം ചെയ്ത മെനു 1956 ഒക്ടോബര്‍ 19 ന് ബെയ്ജിംഗില്‍ നടന്ന വിരുന്നിന് വേണ്ടിയുള്ളതായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്‌റവര്‍ദിയുടെ ചൈനയിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന്റെ സമയത്തായിരുന്നു അത്.
മാവോ, പ്രധാനമന്ത്രി ഷൗ എന്‍ലായ് എന്നിവരുള്‍പ്പെടെ ആറ് ചൈനീസ് ഭരണാധികാരികള്‍ ഫൗണ്ടന്‍ പേനയില്‍ മെനു ഒപ്പിട്ടു. വിരുന്നില്‍ ഇരു രാജ്യങ്ങളില്‍നിന്നുമുള്ള ഭക്ഷണങ്ങളും പലഹാരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
പരസ്യം
'മാവോ സെതുങ്ങും ഷൗ എന്‍ലായും ഒപ്പിട്ട ഒരു മെനു കൈവശം വയ്ക്കുന്നത് ഭൂതകാലത്തിന്റെ ഒരു ഭാഗം കൈവശം വെക്കുന്നതിന് തുല്യമാണ്. നയതന്ത്ര ഇടപെടലുകളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദങ്ങളുടെ രൂപീകരണത്തിന്റെയും കഥ പറയുന്ന വസ്തുവാണിത്-  ആര്‍ആര്‍ ലേല കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബി ലിവിംഗ്സ്റ്റണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News