ഗാസ- ഖാന്‍ യൂനിസില്‍ ഇസ്രായില്‍ കരസേനക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതായി ഹമാസ് പറഞ്ഞു. 180 സൈനികവാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചു. സംഭാഷണങ്ങളില്‍ കൂടിയല്ലാതെ ബന്ദികളെ മോചിപ്പിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഇസ്രായിലിന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് മുന്നറിയിപ്പ് നല്‍കി.
ബന്ദികളെ സൈനിക ശക്തിയാല്‍ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതരുതെന്ന് അല്‍ഖസ്സാം ബ്രിഗേഡിന്റെ വക്താവ് പറഞ്ഞു. 'നെതന്യാഹുവിനും ഗാലന്റിനും യുദ്ധമന്ത്രിസഭയിലെ മറ്റുള്ളവര്‍ക്കും ബന്ദികളെ ചര്‍ച്ചകളില്ലാതെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ഇസ്രായിലികളോട് പറയുന്നു. അവര്‍ ബലം പ്രയോഗിച്ച് തിരികെ പിടിക്കാന്‍ ശ്രമിച്ച ബന്ദിയുടെ ഏറ്റവും പുതിയ കൊലപാതകം അത് തെളിയിക്കുന്നു-അബു ഒബൈദ പറഞ്ഞു.
10 ദിവസത്തിനിടെ ബൈത്ത് ഹനൂന്‍ മുതല്‍ ഖാന്‍ യൂനിസ് വരെ 180 ലധികം ടാങ്കുകളും ബുള്‍ഡോസറുകളും ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അബു ഒബൈദ പറഞ്ഞു. 'നമ്മുടെ പോരാളികള്‍ വളരെ അടുത്ത് നിന്ന് സൈനികരെ ആക്രമിച്ചു, നിരവധി പതിയിരുന്നാക്രമണങ്ങളും നടത്തി. 'ഇത് ശത്രുനിരയില്‍ ധാരാളം മരണങ്ങള്‍ക്കും പരിക്കിനും കാരണമായി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്‌കെലോണ്‍, അഷ്‌ദോദ് തുടങ്ങി നിരവധി ഇസ്രായിലി നഗരങ്ങളിലും അല്‍ഖസ്സാം ആക്രമണം നടത്തി. സിവിലിയന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് വിജയമെന്ന് അവകാശവാദം മുഴക്കുന്നത്. ഹമാസിനെ തകര്‍ക്കുകയെന്ന കാരണം അവര്‍ വെറുതെ പറയുന്നതാണ്. അറബ് ലോകത്തെയും ഇസ്ലാമിക ലോകത്തെയും ആളുകളോട് പ്രതിഷേധിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. കാഴ്ചക്കാരാകരുത്.
ആയിരക്കണക്കിന് പോരാളികള്‍ ഉറച്ചുനില്‍ക്കുകയും പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുകയാണെന്നും അബു ഒബൈദ പറഞ്ഞു.