വീഡിയോ: നാണം കെടുന്ന ക്രൂരതയുമായി ഇസ്രായിൽ സൈന്യം; കളിപ്പാട്ട കട അടിച്ചുപൊട്ടിച്ചു

ഗാസ- അധിനിവേശ ഇസ്രായിൽ സൈന്യം ഗാസയിൽ നടത്തുന്ന അതിക്രൂര വിനോദങ്ങളിൽ പുതിയ അധ്യായം തുന്നിച്ചർത്ത് വീഡിയോ പുറത്തു വന്നു. ബോംബിംഗിൽ തകരാതെ പിടിച്ചു നിന്ന കളിപ്പാട്ട കടകളിലൊന്നിൽ പ്രവേശിച്ച ഇസ്രായിൽ സൈനികൻ കളിപ്പാട്ടങ്ങൾ എറിഞ്ഞുടക്കുകയും സ്റ്റാന്റുകളും മറ്റും ഉന്തിമറിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആയിരക്കണക്കിനു ആളുകൾ വീഡിയോക്കു താഴെ രോഷം പ്രകടിപ്പിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. ഗാസയിലെ മുഴുവനാളുകളെയും കൊന്നു തള്ളണമെന്ന ഇസ്രായിൽ ഗാനവും വിദ്യാർത്ഥികളും സാധാരണക്കാരുമായ ഗാസയിലെ ബന്ദികളെ അടിവസ്ത്രത്തിൽ നിർത്തിയതുമൊക്കെ ഇതിനു മുമ്പ് ഇസ്രായിലിനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വീഡിയോകളാണ്.
വീഡിയോ കാണാം
 

Latest News