Sorry, you need to enable JavaScript to visit this website.

മസില്‍ പെരുപ്പിക്കണം, പ്രോട്ടീന്‍ പൗഡര്‍ വാങ്ങാന്‍ പണത്തിന് മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി, അറസ്റ്റിലായി

ന്യൂദല്‍ഹി- ബോഡി ബില്‍ഡിംഗിനായി പ്രോട്ടീന്‍ പൗഡറും മറ്റും വാങ്ങുന്നതിന് പണം കണ്ടെത്താന്‍ മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. അനീഷ് ശര്‍മ, ഗോവിന്ദ് എന്നിവരാണ് പിടിയിലായത്. പത്തൊമ്പതുകാരിയുടെയും പിതാവിന്റെയും പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അനീഷാണ് ഭീഷണിമുഴക്കിയത്.
ആറാം ക്‌ളാസുമുതല്‍ പരാതിക്കാരിയെ അനീഷിന് അറിയാമായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇരുവരും അടുപ്പത്തിലായി. ബന്ധം ശക്തമായതോടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ കൈമാറിയിരുന്നു. അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അനീഷ് പാസ്‌വേഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ കയറി സന്ദേശങ്ങള്‍ പരിശോധിക്കുന്നത് പതിവാക്കി. ഇതിനിടയില്‍ അവളുടെ ചില സ്വകാര്യ ചിത്രങ്ങള്‍ കണ്ടെത്തുകയും അവ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കൂട്ടുകാരനായ ഗോവിന്ദിന് അയച്ചുകൊടുത്തു. ഇരുവരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.
അശോക് വിഹാറില്‍ നിന്നാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് വ്യക്തമായതോടെ കൂടുതല്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പ്രോട്ടീന്‍ പൗഡര്‍ വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഭീഷണിസന്ദേശം അയച്ചതെന്ന് അനീഷ് സമ്മതിച്ചത്.

 

Latest News