അഞ്ച് പട്ടാളക്കാര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍; മരിച്ച സൈനികരുടെ എണ്ണം 97 ആയി

ഫലസ്തീനി തൊഴിലാളികളെ തടയണമെന്ന് മന്ത്രി

ടെല്‍അവീവ്- ഗാസയില്‍ ഹമാസുമായുള്ള യുദ്ധത്തില്‍ അഞ്ച് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. നാല് സൈനികര്‍ തെക്കന്‍ ഗാസയില്‍ ഹമാസുമായുള്ള ഏറ്റമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഓക്ടോബര്‍ ഏഴിന് ഹമാസുമായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ മരിച്ചതായും ഇസ്രായില്‍ സൈന്യം സോഷ്യല്‍ മീഡിയ പഌറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, ഫലസ്തീനി തൊഴിലാളികളെ ഇസ്രായിലിലേക്ക് മടങ്ങി വരാന്‍ അനുവദിക്കരുതെന്ന് സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിനെ ഉദ്ധരിച്ച് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍നിന്ന് ഫലസ്തീനികളെ മടങ്ങിവരാന്‍ അനുവദിച്ചാല്‍ ഒക്ടോബര്‍ ഏഴിലെ സംഭവത്തില്‍നിന്ന് നമ്മള്‍ ഒന്നും പഠിച്ചില്ലെന്നതാണ് അതിന് അര്‍ഥമെന്ന് ബെന്‍ഗ്വിര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍നിന്ന് 5000 ഫലസ്തീനികളെ മാത്രമാണ് മടങ്ങിവരാന്‍ അനുവദിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഒരു ലക്ഷം ഫലസ്താനികള്‍ക്ക് ഇസ്രായിലില്‍ ജോലി ചെയ്യാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

 

 

Latest News