വിവിധ ജില്ലകളില്‍ കുടുങ്ങിയ 926 പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി

 
തിരുവനന്തപുരം- പേമാരിയും പ്രളയക്കെടുതിയും തുടരുന്നതിനിടെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ 926 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. പത്തനംതിട്ട, കോഴിക്കോട്, എറണാകളും, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് സേന ഇത്രയും പേരെ രക്ഷപ്പെടുത്തിയത്.
അതിനിടെ, സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിരോധമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
കനത്ത മഴയും മണ്ണിടിച്ചിലു കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട്, മാംഗ്ലൂര്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അറിയിച്ചു.
 

 
 
 

Latest News