വടകരയില്‍ നാലുപേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

വടകര- തെരുവുനായയുടെ കടിയേറ്റ് നാലുപേര്‍ക്ക് പരുക്കേറ്റു. നടന്നു പോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവത്രെ. 

മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കും പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കും സരോജിനി എന്ന സ്ത്രീക്കുമാണ് നായയുടെ കടിയേറ്റത്. 

നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

Latest News