Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 166 പുതിയ കോവിഡ് കേസുകള്‍, കൂടുതലും കേരളത്തില്‍

ന്യൂദല്‍ഹി-രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്.
സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം നൂറാണ്. ഏറ്റവും പുതിയ കേസുകള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിനിടെയാണ് കോവിഡ് കേസുകളും കൂടുന്നത്.
കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24 നായിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

 

Latest News