റിയാദ്-വംശനാശഭീഷണി നേരിടുന്ന അറേബ്യൻ ഓറിക്സിനെ വേട്ടയാടിയ സംഭവം സൗദയിൽ അല്ലെന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് വ്യക്തമാക്കി. സൗദിയിൽ വന്യജീവികൾക്ക് നേരെയുള്ള ഏതൊരു തരത്തിലുള്ള അതിക്രമങ്ങളും വൻ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സൗദിയിൽനിന്നുള്ളതല്ലെന്ന് വൈൽഡ് ലൈഫ് വിഭാഗം വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ശിക്ഷാർഹമാണ്. മറ്റൊരു ഗൾഫ് രാജ്യത്തെ പൗരനാണ് ഇത്തരത്തിൽ ഓറിക്‌സിനെ വേട്ടയാടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതെന്നും വൈൽഡ് ലൈഫ് വിഭാഗം വ്യക്തമാക്കി.