കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്-സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകന്‍ റയോണ്‍ ഷിന്റോ (13) യാണ് മരിച്ചത്.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.  താഴെ തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയുടെ കല്‍പുഴായി കടവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയ റയോണ്‍ മുങ്ങിത്താഴുകയായിരുന്നു.  
അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

Latest News