പി. ഗോവിന്ദപിള്ള ദേശീയ പുരസ്‌ക്കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം- മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി. ഗോവിന്ദപിള്ളയുടെ പേരിലുള്ള മൂന്നാമത് ദേശീയ പുരസ്‌കാരം ബുക്കര്‍ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. 

പി. ഗോവിന്ദപിള്ളയുടെ 11-ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം പുരസ്‌കാരം സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.

അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, എന്‍. റാം എന്നിവര്‍ക്കാണ് നേരത്തെ പുരസ്‌കാരം ലഭിച്ചത്.

Latest News