ശബരിമല അപ്പാച്ചിമേട്ടില്‍ മലകയറാനെത്തിയ 12കാരി കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട - ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു.  തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. പമ്പയില്‍ നിന്ന് ഉച്ചയോടുകൂടിയാണ് പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം മലചവിട്ടാന്‍ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് പോലീസ്  പറയുന്നു. പമ്പാ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

 

Latest News