പി. സി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം എന്‍. ഡി. എയില്‍ ചേരാന്‍ തീരുമാനം

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍. ഡി. എ സഖ്യത്തോടൊപ്പം ചേരുമെന്ന് പി. സി. ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്യുലര്‍) പാര്‍ട്ടി. സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.  എന്‍. ഡി. എ സംസ്ഥാന നേതൃയോഗവും കോട്ടയത്താണ് നടക്കുന്നത്. ഈ സമയം ഉപയോഗപ്പെടുത്താനാണ് പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ തീരുമാനം പ്രഖ്യാപിച്ചത്. 

എന്നാല്‍ എന്‍. ഡി. എയുമായോ ബി. ജെ. പി നേതൃത്വവുമായോ പി. സി. ജോര്‍ജ്ജ് ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ബി. ജെ. പി- എന്‍. ഡി. എ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് പി. സി ജോര്‍ജ്, ഇ. കെ ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, എം. എസ് നിഷ, പി. വി വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. വര്‍ക്കിങ് ചെയര്‍മാന്‍ ഇ. കെ ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി. സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 

അഡ്വ. ഷൈജോ ഹസന്‍, സെബി പറമുണ്ട, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, ജോര്‍ജ് വടക്കന്‍, പ്രൊഫ. ജോസഫ് ടി ജോസ്, പി. എം വത്സരാജ്, സജി എസ്. തെക്കേല്‍, ബാബു എബ്രഹാം, ബെന്‍സി വര്‍ഗീസ്, ഇ. ഒ. ജോണ്‍, ബീനാമ്മ ഫ്രാന്‍സിസ്, സുരേഷ് പലപ്പൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News