Sorry, you need to enable JavaScript to visit this website.

ശ്രീനഗറില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി താപനില

ശ്രീനഗര്‍- തണുപ്പ് പൂജ്യത്തിന് താഴേക്കെത്തി ശ്രീനഗര്‍. സീസണിലെ ഏറ്റവും കുറവ് താപനിലയായ മൈനസ് 4.6 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച പുലര്‍ച്ചെ ശ്രീനഗറില്‍ രേഖപ്പെടുത്തിയത്.

എല്ലാ സ്റ്റേഷനുകളിലും പൂജ്യത്തിന് താഴെയാണ് താപനില രേഖപ്പെടുത്തിയത്.  വ്യാഴാഴ്ച രാത്രി 2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശരാശരി താപനില.  കാസിഗണ്ടില്‍ 4.6, ബരാമുള്ളയിലെ ഗുല്‍മാര്‍ഗില്‍ 4.2, പഹല്‍ഗാമില്‍ 5, വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ 3 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നത്. 

പകല്‍ വരണ്ട കാലാവസ്ഥയ്ക്കും രാത്രി താപനില വീണ്ടും താഴാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഡിസംബര്‍ 11 വരെ ഈ നില തുടരും. ഡിസംബര്‍ രണ്ടാംവാരത്തോടെ മഞ്ഞുവീഴ്ച ശക്തമാകും.

Latest News