ന്യൂഡല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്താനിരുന്ന തെക്ക്- കിഴക്കന്‍ ഏഷ്യന്‍ പര്യടനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി.
പാര്‍ട്ടിക്ക് ശക്തി പകരാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടൊപ്പം രാഹുല്‍ ഗാന്ധി ഉണ്ടാകണമെന്ന് പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പര്യടനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.