റിയാദ് - മൂന്നംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സ്വദേശികളാണ്. തട്ടിയെടുത്ത് കൈക്കലാക്കിയ കാറിൽ സഞ്ചരിച്ച് വഴിപോക്കരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രതികളുടെ പക്കൽ ഹഷീഷ് കണ്ടെത്തി. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.