ഉംറ കഴിഞ്ഞ് മടങ്ങും വഴി അപകടം; പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം-ഉംറ കഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു. തുവ്വൂര്‍ അക്കരപ്പുറത്തെ എടപ്പറ്റ യൂസഫ് കുരിക്കള്‍ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കരിപ്പൂരില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊളത്തൂരില്‍ വെച്ചായിരുന്നു അപകടം. യൂസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു അപകടം. സാരമായി പരുക്കേറ്റ യൂസഫിനേയും മകള്‍ നസീമയേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നസീമ ചികില്‍സയിലാണ്.
ഭാര്യ: ഖദീജ. മക്കള്‍: ഗഫൂര്‍, സഫൂറ, നസീമ. മരുമക്കള്‍ നാസര്‍, ജിഷാന.

 

Latest News