Sorry, you need to enable JavaScript to visit this website.

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി, വഴിയില്‍ വാഹനം കേടായി, നാലുപേര്‍ പിടിയില്‍

പത്തനംതിട്ട - പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം വഴി മധ്യേ കേടാവുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക്  പെണ്‍കുട്ടിയുമായി അടുപ്പമുണ്ട് . ഇയാളും സുഹൃത്തുക്കളുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.   ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നത്.

 

Latest News