VIDEO - പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിക്ക് അബദ്ധത്തില്‍ വെടിയേറ്റു

ലക്‌നൗ- പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിക്ക് സര്‍വീസ് റിവോള്‍വറില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റു. അലിഗഡ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. 

പൊലീസുകാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിരുന്നതും യുവതി വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്. 

പൊലീസ് സ്റ്റേഷനില്‍ എസ്. ഐക്ക് ഒരു ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറുന്നതും അത് പരിശോധിക്കുന്നതിനിടയില്‍ വെടിയുതിര്‍ന്ന് യുവതി മറിഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എസ്. ഐ മനോജ് ശര്‍മയ്ക്കാണ് അബദ്ധം പിണഞ്ഞത്. 

യുവതിയെ ജെ.എന്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest News