Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവകേരള സദസ്സ് മാറ്റില്ല, കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; നാളെ തിരുവനന്തപുരത്ത് പൊതുദർശനം

കൊച്ചി - അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാൾ (ഞായറാഴ്ച) നടക്കും. കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം നാളെ രാവിലെ ഏഴിന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. 
 നാളെ ഉച്ചയ്ക്ക് രണ്ട് വരെ പട്ടത്തെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം തിരുവനന്തപുരത്തുനിന്നും റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11ന് സംസ്‌കാരം നടക്കുമെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. നവകേരള സദസ്സിന് മാറ്റമുണ്ടാകില്ലെന്നാണ് ഇതുവരെയുള്ള വിവരം. സി.പി.ഐ മന്ത്രിമാർ ഒഴികെയുള്ളവരെല്ലാം ജാഥയിൽ പങ്കാളികളാകും.
 

Latest News