മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി - മുതിർന്ന മാധ്യമപ്രവർത്തകനും റിപോർട്ടർ ടി.വി ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നതായാണ് വിവരം.
 റിപോർട്ടർ ടി.വി ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് ഇ.ഡിയുടെ നടപടി. ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇ.ഡി കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് ഇ.ഡി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നത്.
 

Latest News