എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ 47 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍

മുംബൈ- അബുദബിയില്‍ നിന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ വന്നിറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിമാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയില്‍ നിന്ന് 47 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ബാറുകള്‍ കണ്ടെടുത്തത്. 1.74 കിലോ വരുന്ന 15 സ്വര്‍ണ ബാറുകളാണ് പിടിച്ചെടുത്തത്. ഇത് ആരുടേതാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടു വന്നതാണിത്.
 

Latest News