Sorry, you need to enable JavaScript to visit this website.

പീപ്പിൾസ് സെന്റർ ഉദ്ഘാടനം നാളെ ഇരുമ്പുഴിയിൽ

മലപ്പുറം - കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗേണ്ടഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ഇരുമ്പുഴിയിൽ  ആരംഭിക്കുന്ന 'പീപ്പിൾസ് സെന്റർ ഫോർ ഇൻക്യൂബേഷൻ & െ്രെടനിംഗ്' സെന്ററിന്റെ ഉദ്ഘാടനം നാളെ (ഡിസംബർ 9) വെകുന്നേരം നാലിന് പി ഉബൈദുല്ല എം.എൽ.എ നിർവ്വഹിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

സംരംഭകത്വം, തൊഴിൽ, വിദ്യാഭ്യാസം, മാനസികാരോഗ്യം, സർക്കാർ - സർക്കാരിതര സംവിധാനങ്ങളുടെ സഹായത്തോടെയുള്ള  വിവിധ തരം പരിശീലനങ്ങളാണ് ഈ സെന്ററിൽ പ്രധാനമായും ഉണ്ടാവുക. വിവിധ ബിസിനസ്സ് ആശയങ്ങളെ പ്രായോഗികവൽക്കരിക്കാൻ ആവശ്യമായ ബിസിനസ്സ് ഇൻക്യൂബേഷൻ സെന്ററും ഈ പദ്ധതിയുടെ ഭാഗമാണ്. പീപ്പിൾസ് ഫൗണ്ടേഷന്റെ പീപ്പിൾസ് സ്റ്റാർട്ടപ്പ് പദ്ധതിയുടെ ഭാഗമായാണ് പീപ്പിൾസ് സെന്റർ പ്രവർത്തിക്കുക. 

ഉദ്ഘാടന പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി.ടി അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ അഡോട്ട്, നബാർഡ് മലപ്പുറം ജില്ലാ ഡി.ഡി.എം മുഹമ്മദ് റിയാസ്, കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ ജാഫർ കെ, മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി അൻവർ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്റ്റ് ഡയറക്ടർ ഡോ. നിഷാദ്  വി എം, ആനക്കയം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഉമ്മാട്ട് മൂസ, അബ്ദുൽ മജീദ് കെ.പി, ഇരുമ്പുഴി മഹല്ല് കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് പി പി, പീപ്പിൾസ് ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ അബ്ദുറഹീം, ഇരുമ്പുഴി മഹല്ല് ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് ബഷീർ ഫൈസി,  ജമാഅത്തെ ഇസ്‌ലാമി മഞ്ചേരി ഏരിയ പ്രസിഡന്റ് സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുക്കും.
 
പീപ്പിൾസ് ഫൗേണ്ടഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ്, സെക്രട്ടറി, അയ്യൂബ് തിരൂർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അബ്ബാസ് പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News