നവി മുംബൈ-പത്തുവയസുകാരനെ പതിനഞ്ചും പതിനാറും വയസുള്ള രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. നവി മുംബയിലായിരുന്നു സംഭവം. നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പത്തുവയസുകാരന്റെ അയല്‍വാസികളാണ് പ്രതികള്‍. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകയറിയായിരുന്നു പീഡനം. എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്. ഭീഷണിയെത്തുടര്‍ന്ന് ഭയന്നുപോയ പത്തുവയസുകാരന്‍ ആദ്യം ആരോടും ഇതേക്കുറിച്ച് പറഞ്ഞില്ല. എന്നാല്‍ മകന്റെ സ്വഭാവത്തിലുള്ള മാറ്റം കണ്ട് സംശയം തോന്നി മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പറഞ്ഞത്. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അതിനുശേഷമായിരിക്കും അറസ്റ്റെന്നുമാണ് പോലീസ് പറയുന്നത്. അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണോ പരാതിക്ക് ഇടയാക്കിയതെന്ന സംശയവും പൊലീസിനുണ്ട്.