Sorry, you need to enable JavaScript to visit this website.

വിവാഹചടങ്ങിനിടെ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു  

ജയ്പൂർ - വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 
 തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദൗസ വനിതാ പോലീസ് പറഞ്ഞു.
 

Latest News