Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'നിശബ്ദയാക്കാനാവില്ല, ബി.ജെ.പിയുടെ നാശത്തിന്റെ തുടക്കം'; തെളിവില്ലാതെയാണ് പുറത്താക്കലെന്നും മഹുവ മൊയ്ത്ര

ന്യൂഡൽഹി - തെളിവില്ലാതെയാണ് തന്നെ ലോകസഭയിൽനിന്ന് പുറത്താക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ചോദ്യത്തിന് പകരം കോഴ വിവാദത്തിൽ സഭയിൽനിന്നും പുറത്താക്കിയതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവായ മഹുവയുടെ പ്രതികരണം. 
 തന്നെ നിശബ്ദയാക്കാനാവില്ലെന്നും ബി.ജെ.പിയുടെ നാശത്തിന്റെ തുടക്കമാണിതെന്നും അവർ വ്യക്തമാക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപോർട്ട് ലോക്‌സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. റിപോർട്ടിനെതിരെ ശക്തമായി രംഗത്തുവന്നെങ്കിലും വോട്ടെടുപ്പിൽ പ്രതിപക്ഷം പങ്കെടുത്തിട്ടില്ല. അതേസമയം, മഹുവയുടെ തെറ്റ് ഗുരുതരമാണെന്നും പക്ഷേ, തീരുമാനം എടുക്കും മുമ്പ് ആരോപണവിധേയായ മഹുവയെ കേൾക്കണമായിരുന്നുവെന്നും കൂടുതൽ സമയം കൊടുക്കണമായിരുന്നുവെന്നുമുള്ള ശക്തമായ വിമർശമാണ് നിയമവൃത്തങ്ങളിൽനിന്നും പ്രതിപക്ഷ പാർട്ടികളിൽനിന്നും ഉയരുന്നത്. ജനാധിപത്യവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമടക്കമുള്ള വിഷയങ്ങൾ ഇതിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 'പാർലമെന്റിൽ തനിക്കെതിരെ നടത്തുന്നത് വസ്ത്രാക്ഷേപമാണെന്നും പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇനി മഹാഭാരതയുദ്ധം കാണാമെന്നും പാർലമെന്റിലേക്ക് കയറും മുമ്പും ഇന്ന് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
  റിപോർട്ടിനെതിരെ ഇന്ത്യ മുന്നണി നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുവരികയും മഹുവക്ക് പറയാനുള്ളത് കേൾക്കാൻ സഭ തയ്യാറാകണമെന്നും ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അതിനു വഴങ്ങിയില്ല. മഹുവയ്‌ക്കെതിരെ ഇപ്പോൾ ആരംഭിച്ച നടപടി ഭാവിയിൽ മറ്റാർക്കു നേരെയും സംഘപരിവാർ ഉയർത്തുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ വിവിധ ഇന്ത്യാ മുന്നണി നേതാക്കൾ ഓർമിപ്പിച്ചു.
 അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എം.പിയുടെ പാർലമെന്ററി ലോഗിൻ ഐ.ഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ ഉയർന്നത്. എത്തിക്‌സ് കമ്മിറ്റിയുടെ ഈ ശിപാർശക്ക് അനുകൂലമായി സഭയിൽ വോട്ട് ചെയ്യിച്ച് മഹുവയെ പുറത്താക്കാനുള്ള സംഘപരിവാർ തന്ത്രങ്ങളാണ് സ്പീക്കറുടെ നടപടിയിലൂടെ ലക്ഷ്യം കണ്ടത്. ലോകസഭക്കകത്തും പുറത്തും ബി.ജെ.പിക്കും മോഡി ഭക്തർക്കുമെതിരേ രൂക്ഷമായ പ്രതികരണങ്ങളിലൂടെ കേന്ദ്രത്തിനെതിരെ തുറന്ന പോരാട്ടം നടത്തുന്ന മഹുവയിൽ വീഴ്ചയുണ്ടായെങ്കിലും ഇവരെ പൂർണമായും നിശബ്ദമാക്കി തങ്ങളുടെ ഹിഡൻ അജണ്ടകൾ സ്ഥാപിച്ചെടുക്കാനുള്ള വെറും മറ മാത്രമായി കേന്ദ്രസർക്കാർ എത്തിക്‌സ് കമ്മിറ്റിയെ മാറ്റിയെന്നും ശക്തമായ വിമർശങ്ങൾ ഉയരുന്നുണ്ട്.
 

Latest News