സൗദിയില്‍ യുവാവിനെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചു, അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

ദമാം - യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അഞ്ചു യുവാക്കളെ ദമാം പോലീസും കിഴക്കന്‍ പ്രവിശ്യ പട്രോള്‍ പോലീസും സഹകരിച്ച് അറസ്റ്റ് ചെയ്തു. സംഘം യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News