Sorry, you need to enable JavaScript to visit this website.

മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കി

ന്യൂദൽഹി-തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കി. ചോദ്യത്തിന് പണം എന്ന് ആരോപണം ഉന്നയിച്ചാണ് മെഹുവയെ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയിൽ പുറത്തക്കിയത്. പാർലമെന്റിൽ നരേന്ദ്ര മോഡി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് 2 കോടി രൂപ പണവും ആഡംബര സമ്മാന വസ്തുക്കളും ഉൾപ്പെടെ കൈക്കൂലി വാങ്ങിയെന്നാണ് 49 കാരിയായ മെഹുവക്ക് എതിരായ ആരോപണം. 
പാർലമെന്ററി വെബ്സൈറ്റിലെ ഒരു രഹസ്യ അക്കൗണ്ടിലേക്ക് ലോഗ്-ഇൻ ക്രെഡൻഷ്യലുകൾ സറണ്ടർ ചെയ്തതായും മെഹുവക്കെതിരെ ആരോപണമുണ്ട്. മോഡി സർക്കാരിന്റെ കടുത്ത വിമർശകയായ മെഹുവ കൈക്കൂലി ആരോപണങ്ങൾ നിഷേധിച്ചു.

ഇന്ന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചത് ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷവും ശക്തമായ  വാക്‌പോരുണ്ടായി. റിപ്പോർട്ട് അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ ബഹളത്തെത്തുടർന്ന് പാർലമെന്റ് ഉച്ചക്ക് രണ്ടു വരെ നിർത്തിവെച്ചിരുന്നു.
 

Latest News