കോഴിക്കോട്ട് ലഹരി വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

(പേരാമ്പ്ര) കോഴിക്കോട് - പേരാമ്പ്ര പന്നിമുക്കിൽ നിരോധിത മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ ചേരാപുരം സ്വദേശി വി.സി അജ്മൽ, ചേരാപുരം ചെറിയ വരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
 പേരാമ്പ്രയിൽനിന്നും ലഹരിവസ്തുക്കളുമായി സംഘം വടകര റൂട്ടിൽ കാറിൽ പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, മേപ്പയ്യൂർ പോലീസും ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരിൽനിന്ന് 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായും ഡിവൈ.എസ്.പി അറിയിച്ചു.
 

Latest News