കൊച്ചി - കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പദം മാറ്റി ഭാരതം എന്നാക്കി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പദം മാറ്റി ഭാരതം എന്നാക്കണമെന്ന് എന്‍ സി് ഇ ആര്‍ ടി നിര്‍ദ്ദേശിക്കുന്നുണ്ട് എന്നാല്‍ കേരളം ഇതിന് തയ്യാറല്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ല. രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആദ്യം പരിഷ്‌കരിക്കും. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.