Sorry, you need to enable JavaScript to visit this website.

യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ആ പിഞ്ചു കുഞ്ഞിന് ഉമ്മയില്ലാതായി

കോഴിക്കോട് - ഓര്‍ക്കാട്ടേരിയില്‍ ഷബ്‌ന എന്ന യുവതി ആത്മഹത്യ ചെയ്തതിന് കാരണം ഗാര്‍ഹിക പീഡനമാണെന്ന് ആരോപണം ശരിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഭര്‍തൃ വീട്ടുകാര്‍ യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ  വീട്ടില്‍ വെച്ച് ഷബ്‌ന  ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം കാരണമാണ് ഷബ്‌ന മരിച്ചതെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഷബ്‌നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു. 'ഇറങ്ങിപൊയ്‌ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല' എന്ന് പറഞ്ഞ് ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഷബ്‌നയുടെ ഉമ്മ പറഞ്ഞു. മകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍  ഞങ്ങളെല്ലാമുണ്ട് എന്ന് പറഞ്ഞ് താന്‍ സമാധാനിപ്പിച്ചിരുന്നുവെന്നും ഉമ്മ പറയുന്നു. ഷബ്‌നയുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞു. ഇത്രയും കാലം മകള്‍ക്ക് ഭര്‍തൃ വീട്ടില്‍ കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News