കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം അനുപമയെ ഉപയോഗിച്ച് ഹണിട്രാപ്പിന് പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു

കൊല്ലം - ഓയൂരില്‍ കുട്ടിയെ തട്ടുിക്കൊണ്ടു പോയ സംഘം ആളുകളെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ മകളും മൂന്നാം പ്രതിയുമായ അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്താന്‍ ശ്രമം നടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച സൂചന. സംഘം തട്ടിക്കൊണ്ടു പോയ അഭിഗേല്‍ സാറയ്ക്ക് പുറമെ മറ്റ് കുട്ടികളെ കൂടി ഇവര്‍ ലക്ഷ്യം വെയ്ക്കുകയും ഇതിന് മുന്നൊരുക്കം നടത്തുകയും ചെയ്തതായി പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുബുക്കുകളില്‍ നിന്ന് വിവരം ലഭിച്ചു. തട്ടിക്കൊണ്ടു പോകലിന്റെ പദ്ധതികള്‍ ഇവര്‍ വിശദമായി നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഏതാനും ദിവസം മുന്‍പ് മറ്റ് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപാകാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

 

Latest News