സൗദിയില്‍ പോര്‍വിമാനം തകര്‍ന്ന് രണ്ട് മരണം

റിയാദ് - സൗദി വ്യോമസേനക്കു കീഴിലെ എഫ്-15എസ്.എ ഇനത്തില്‍ പെട്ട പോര്‍വിമാനം പതിവ് പരിശീലനത്തിനിടെ തകര്‍ന്ന് രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ വ്യാഴം ഉച്ചക്ക് 12.50 ന് ആണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അപകട കാരണത്തെ കുറിച്ച വിശദാംശങ്ങള്‍ അറിയാന്‍ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

 

Latest News