ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിനശിച്ചു

ബെംഗളൂരു    - ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തിച്ചാമ്പലായി. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് രണ്ടുപേര്‍ ചേര്‍ന്ന് എ.ടി.എം. കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചതോടെ അകത്ത് നിക്ഷേപിച്ചിരിന്ന നോട്ടുകെട്ടുകള്‍ കത്തിനശിക്കുകയായിരുന്നു. എ.ടി.എം. മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയടുത്തപ്പോഴേക്കും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

Latest News