23-കാരിക്ക് 62-കാരന്‍ കാമുകന്‍, ഇത്  പണം കണ്ടുള്ള ഭ്രമമെന്ന് നാട്ടുകാര്‍

ന്യൂയോര്‍ക്ക്- ടിന്‍ഡറിലൂടെ കണ്ട് പ്രണയത്തിലായ വില്ലോവിനേയും ഡേവിഡിനെയും സംബന്ധിച്ച് ഒന്നും പ്രണയത്തിന് തടസ്സമായിരുന്നില്ല, ഇരുവരുടേയും പ്രായം പോലും. വില്ലോവിന് പ്രായം 23 വയസ്സ്. എന്നാല്‍, അവളുടെ കാമുകനായ ഡേവിഡിനാകട്ടെ വയസ്സ് 62 ഉം. ഈ 40 വയസ്സിന്റെ വ്യത്യാസമൊന്നും ഒരുതരത്തിലും ഇരുവരേയും ബാധിച്ചിട്ടില്ല എന്നാണ് പറയുന്നത്. ടിന്‍ഡറിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രണയത്തില്‍ വീഴുമ്പോള്‍ ഇരുവര്‍ക്കും പ്രായവ്യത്യാസം ഒരു തടസ്സമായി അനുഭവപ്പെട്ടേ ഇല്ല എന്നതാണ് സത്യമെന്ന് ഇരുവരും പറയുന്നു.
വില്ലോ ഒരു മോഡലാണ്. ഡേവിഡ് നോര്‍ത്ത് കരോലിന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും. ആദ്യത്തെ ഡേറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇരുവര്‍ക്കും തങ്ങള്‍ക്കിടയില്‍ എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട് എന്ന് തോന്നുകയും ഉടനെ തന്നെ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കണമെന്നും തോന്നുകയായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാനും ലോകത്തിലെ തന്നെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് ആഡംബരമായിത്തന്നെ അവധിക്കാലങ്ങളാഘോഷിച്ചു.
പ്രായക്കൂടുതലുണ്ടെങ്കിലും ഡേവിഡ് വളരെ ഊര്‍ജ്ജസ്വലനായ ആളാണ് എന്നും താന്‍ പോലും അത്രയും ലൈവായൊരാളല്ല എന്നുമാണ് വില്ലോ മാധ്യമങ്ങളോട് പറഞ്ഞത്. 'ലവ് ഡോണ്ട് ജഡ്ജ്' എന്ന പരിപാടിയില്‍ അടുത്തിടെ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രായത്തിലെ വ്യത്യാസം ഒരു തരത്തിലും തങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞത്. എന്നാല്‍, നാട്ടുകാര്‍ പലപ്പോഴും അവരെ കുറ്റപ്പെടുത്താറും പരിഹസിക്കാറും ഒക്കെയുണ്ട്. പ്രധാന ആരോപണം വില്ലോ ഡേവിഡിന്റെ കാശ് കണ്ട് മാത്രമാണ് ഇങ്ങനെയൊരു ബന്ധത്തിന് മുതിര്‍ന്നത്. അതല്ലാതെ അതില്‍ യാതൊരു സ്നേഹവും ഇല്ല എന്നാണ്. എന്നാല്‍, വില്ലോയും ഡേവിഡും ഇതിനെ ശക്തമായി എതിര്‍ത്തു.

Latest News