ഗാസ- രണ്ടാം ലോകമഹായുദ്ധസമയത്ത് ജര്‍മ്മന്‍ നഗരങ്ങളില്‍ വര്‍ഷങ്ങളോളം നീണ്ട കാര്‍പെറ്റ് ബോംബിംഗ് വേളയിലുണ്ടായ നാശനഷ്ടത്തിന് സമാനമാണ് വടക്കന്‍ ഗാസയില്‍ ഏഴാഴ്ചക്കുള്ളില്‍ ഉണ്ടായ നാശത്തിന്റെ വ്യാപ്തിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗാസയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. തീരപ്രദേശത്തുടനീളം, 300,000ത്തിലധികം താമസ യൂണിറ്റുകള്‍ കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും കനത്ത ബോംബാക്രമണം നടന്ന സ്ഥലമായി ഗാസ മാറുമെന്ന് യു.എസ് സൈനിക ചരിത്രകാരനായ റോബര്‍ട്ട് പേപ്പിനെ ഉദ്ധരിച്ച് എഫ്ടി പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം ഉപയോഗിക്കുന്ന വിവിധ തരം യുദ്ധോപകരണങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതിനിടെ, ഇസ്രായിലി മിലിട്ടറി ബാരക്കുകള്‍ക്ക് സമീപമുള്ള നിരവധി കേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.