ഗാസ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയെ അനുവദിക്കില്ലെന്ന് നെതന്യാഹു

ടെല്‍ അവീവ്- യുദ്ധം അവസാനിച്ചതിന് ശേഷവും ഗാസ മുനമ്പില്‍ സൈന്യം സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഞാന്‍ ഇസ്രായിലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഗാസയെ നയിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറാണെന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് അത് താന്‍ അനുവദിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം. ഭീകരവാദത്തിനായി കുട്ടികളെ പഠിപ്പിക്കുകയും ധനസഹായം നല്‍കുകയും ഭീകര കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവരെ, ഹമാസിനെ ഉന്മൂലനം ചെയ്ത ശേഷവും ഗാസ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.

 

Latest News