ഗാസ- തെക്കന്‍ ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന വ്യാപകമായ വ്യോമ, കര ആക്രമണം പതിനായിരക്കണക്കിന് ഫലസ്തീനികളുടെ പലായനത്തിലേക്ക്. ഭയാനകമായ മാനുഷിക സാഹചര്യമാണ് തെക്കന്‍ ഗാസയില്‍. ഇസ്രായിലിന്റെ ആക്രമണം പേടിച്ച് വടക്കന്‍ ഗാസയില്‍നിന്ന് തെക്കോട്ട് പലായനം ചെയ്തവരാണ് അവിടെയും ഇസ്രായില്‍ കൊലക്കളങ്ങളൊരുക്കിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിക്കുന്നത്.
ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം യുദ്ധം ആരംഭിച്ചതിന് ശേഷം അവരുടെ വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഇവര്‍ അഭയം തേടിയത് പ്രധാനമായും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫായിലുമാണ്. അവിടെയെല്ലാം ഹമാസ് പോരാളികള്‍ ഒളിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസില്‍ പ്രവേശിച്ച ഇസ്രായില്‍ സൈന്യം ശക്തമായ റെയ്ഡ് നടത്തുകയാണ്.