Sorry, you need to enable JavaScript to visit this website.

അപ്പോളോ കേന്ദ്രീകരിച്ച് കിഡ്‌നി റാക്കറ്റ്; കേന്ദ്രം അന്വേഷണം തുടങ്ങി

ന്യൂദൽഹി-ദൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവെക്കൽ റാക്കറ്റിനെകുറിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച മാധ്യമ റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തിൽ ഡറക്ടർ ജനറൽ ഓഫ് ഓഫ് ഹെൽത്ത് സർവീസ്( ഡി ജി എച്ച് എസ്) നാഷണൽ ഓർഗാൻ ആ്ൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (എൻ ഒടിടിഒ)യിൽ നിന്നും റിപോർട്ട് തേടി. മ്യാൻമാറിൽ നിന്നുള്ള പാവപ്പെട്ടവരുടെ വൃക്കകൾ പണം നൽകി വാങ്ങുകയും ആവശ്യകാർക്ക് നൽകുകയാണെന്നുമാണ് ആരോപണം. വിഷയത്തിൽ കേന്ദ്രസർക്കാർ ഡൽഹി സർക്കാറിൽ നിന്നും റിപോർട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് സമിതി രൂപവത്കരിച്ചെന്ന് ഡൽഹി ആരോഗ്യ സെക്രട്ടറി അറിയിച്ചു. അപ്പോളോ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു. വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് അപ്പോളോ ഹോസ്പിറ്റൽസിന്റെ ഭാഗമായ ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡും(ഐഎംസിഎൽ) അറിയിച്ചു.
 

Latest News